പറമ്പിക്കുളത്ത് വനംവകുപ്പ് വാച്ചര്‍ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരുക്ക്

പറമ്പിക്കുളം തേക്കടിയില്‍ വനംവകുപ്പ് വാച്ചര്‍ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. തേക്കടി അല്ലിമൂപ്പന്‍ ഊരിലെ കന്നിയപ്പനാണ് (46) പരുക്കേറ്റത്.

Also Read- ചിരിപകരാന്‍ ഇനിയില്ല; നാടിന്റെ പ്രിയങ്കരിയായ ‘പുഞ്ചിരി അമ്മച്ചി’ ഓര്‍മയായി

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. സുങ്കം വനംറേഞ്ചിലെ ഇലത്തോട് സെക്ഷനില്‍ ജോലിക്കിടെ കന്നിയപ്പനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ കന്നിയപ്പനെ വനംവകുപ്പിന്റെ വാഹനത്തില്‍ പൊള്ളാച്ചി അബ്രാംപാളയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read- രാംചരണ്‍-ഉപാസന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News