പാലക്കാട് അയിലൂരില്‍ വനം വകുപ്പ് പിടികൂടിയ പുലിക്ക് വിദഗ്ധ ചികിത്സ നല്‍കും. പുലിയെ തൃശൂര്‍ എത്തിച്ചാകും വിദഗ്ധ ചികിത്സ നല്‍കുക. നിലവില്‍ പുലിക്ക് ബാഹ്യമായി യാതൊരു പരുക്കുമില്ല. എന്നാല്‍ അവശതയുണ്ടെന്നും ഇത് ചികിത്സയിലൂടെ മാറുമെന്നും വനംവകുപ്പ് അറിയിച്ചു.
Also Read- ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പല്‍ കാണാതായി
പുലിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ മറ്റെന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയുകയുള്ളൂവെന്നും വനംവകുപ്പ് അറിയിച്ചു. ഇന്നലെയാണ് അയിലൂര്‍ പൂഞ്ചേരിയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്ന് പുലിയെ പിടികൂടിയത്.
രാവിലെ 7.30ന് പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളിയാണു പുലിയെ ആദ്യം കണ്ടത്. ഉടന്‍ വനംവകുപ്പിനെ അറിയിച്ചെങ്കിലും വളരെ വൈകിയാണു പിടികൂടാനായത്. കുഴല്‍മന്ദം ആശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ബി.ബിജുവിന്റെ നേതൃത്വത്തില്‍ മയക്കുമരുന്നു നല്‍കി വലയിട്ടു പിടിച്ചാണു കൂട്ടിലാക്കിയത്.
Also Read- എംപി ഫണ്ട് സ്വന്തം വീടുപണിയാനും മകൻ്റെ വിവാഹത്തിനും ഉപയോഗിച്ച് ബിജെപി എംപി
ഒരു വയസില്‍ താഴെയാണ് പിടിയിലായ ആണ്‍ പുലിയുടെ പ്രായം. രണ്ടോ മൂന്നു ദിവസം ഭക്ഷണം കഴിക്കാത്ത അവസ്ഥയിലായിരുന്നു പുലി. വനംവകുപ്പിന്റെ പോത്തുണ്ടി ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച് ഗ്ലൂക്കോസും വൈറ്റമിന്‍ മരുന്നുകളും നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here