മലയോര മേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണവുമായി വനംവകുപ്പ്

മലയോര മേഖലകളില്‍ വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്. അട്ടപ്പാടി, അഗളി വനം റെയ്ഞ്ചുകളുടെ പരിധിയിലും പരിശോധന നടത്തി.

ALSO READ: ഭക്ഷണത്തിന് ശേഷം മൗത്ത് ഫ്രഷ്നെർ കഴിച്ചു; ഗുരുഗ്രാമിൽ അഞ്ചുപേർ രക്തം ശർദ്ദിച്ച് ആശുപത്രിയിൽ

കാട്ടുതീയുടെ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളിലും ചൂടു കൂടിയ സാഹചര്യത്തില്‍ വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുള്ള മേഖലകളിലും, വനം വകുപ്പ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി. ഡ്രോണ്‍ സാങ്കേതിക സഹായത്തോടു കൂടിയുളള നിരീക്ഷണം മാര്‍ച്ച് അവസാനം വരെയാണ് നടത്തുക. അഞ്ച് കിലോമീറ്റര്‍ അധികം ദൂരപരിധിയിലുള്ള ഒന്നിലധികം ഡ്രോണുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടന്നുക്കൊണ്ടിരിക്കുന്നത്.

ALSO READ: ‘ഹേ ഇഡ്ഡലി വട രാം ചരണ്‍ എവിടെയാണ് താങ്കള്‍’? ഷാറുഖ് അപമാനിച്ചുവെന്ന് രാം ചരണിന്റെ മേക്കപ്പ് ആര്‍ടിസ്റ്റ്, ഒടുവില്‍ ഇറങ്ങിപ്പോക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News