വന്യജീവി സംഘര്‍ഷം മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് വനംവകുപ്പ് പുലര്‍ത്തുന്നത് അനുഭാവപൂര്‍വ്വമായ സമീപനം: മന്ത്രി എ കെ ശശീന്ദ്രന്‍

വന്യജീവി സംഘര്‍ഷം മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് വനംവകുപ്പ് പുലര്‍ത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. വനംവകുപ്പ് ആസ്ഥാനത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക് വകുപ്പിന് പുതുതായി നല്‍കിയ ആംബുലന്‍സുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും ഭാരിച്ച ദൗത്യം നിറവേറ്റുന്ന ധീരമായ നിലപാടാണ് വനം വകുപ്പിന്റേത്. ഈ നിലപാടുകളെ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

READ ALSO:ഡ്രൈവര്‍മാര്‍ക്ക് വിശ്രമത്തിനുള്ള സൗകര്യമൊരുക്കാന്‍ കെടിഡിസി

ഇത്തരം ചുമതലകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് വകുപ്പിനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് നല്‍കിയ സഹായങ്ങള്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ആംബുലന്‍സുകളുടെ ഫ്‌ലാഗ് ഓഫും നിര്‍വഹിച്ചു. മറയൂര്‍, വയനാട് വനം ഡിവിഷനുകളിലായാണ് ഈ ആംബുലന്‍സ് സേവനം ലഭ്യമാകുന്നത്.

READ ALSO:കെഎല്‍എഫ് വേദിയിലെ എം ടിയുടെ പ്രസംഗം കേന്ദ്ര സര്‍ക്കാരിനെ ഉദ്ദേശിച്ചുള്ളത്: ഇ പി ജയരാജന്‍

വകുപ്പ് മേധാവി ഗംഗാസിംഗ് ഐഎഫ്എസ് അദ്ധ്യക്ഷനായ ചടങ്ങില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡും ആയ ആര്‍ വരദരാജന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ & ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി.ജയപ്രസാദ് ഐ എഫ് എസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫിനാന്‍സ്, ബഡ്ജറ്റ്,& ഓഡിറ്റ് )ഡോ. പി പുകഴേന്തി ഐ എഫ് എസ്, അഡീഷണല്‍പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) ഡോ .എല്‍ ചന്ദ്രശേഖര്‍ ഐഎഫ്എസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (E&TW)& സ്‌പെഷ്യല്‍ ഓഫീസര്‍ RKDP& KIIFB ജസ്റ്റിന്‍ മോഹന്‍ ഐ എഫ് എസ്, റീജിയണല്‍ ബിസിനസ് ഹെഡ് കേരള കോട്ടക് മഹീന്ദ്ര ബാങ്ക് വിജയ് ശിവറാം മേനോന്‍, മറയൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.ജി വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News