മൂന്നാർ വനം ഡിവിഷനിലെ കാട്ടാന- മനുഷ്യ സംഘർഷം ഗൗരവത്തോടെ കാണുന്നു എന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി ജില്ലയിലെ വന്യമൃഗ മനുഷ്യ സംഘർഷങ്ങൾ കഴിക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചുവരുന്നു എന്ന് മന്ത്രി വ്യക്തമാക്കി. കാട്ടാനകളെ തുടർച്ചയായി നിരീക്ഷിച്ചുവരുന്നു എന്നും, അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
അതിനായുള്ള ദൗത്യസംഘം രൂപീകരിച്ച് മുന്നൊരുക്കങ്ങൾ നടത്തിവരികയാണ് , എലിഫന്റ് ക്രാൾ നിർമ്മാണവും നടക്കുന്നു കൂടാതെ മൂന്നാർ ചിന്നക്കനാൽ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന RRT ടീം രൂപീകരിച്ചിട്ടുമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ മന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here