അമേരിക്കയിലെ കാട്ടുതീ: കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി

അമേരിക്കയിലെ ഹവായിയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി. ചുഴലിക്കാറ്റും ഉണങ്ങിയ കാലാവസ്ഥയും സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. ജീവരക്ഷാർത്ഥം കടലിൽ ചാടിയവരെ രക്ഷപ്പെടുത്താനുള്ള ഹെലിക്കോപ്റ്റർ നീക്കവും കാറ്റിൽകുടുങ്ങുകയാണ്.

അമേരിക്കൻ ദ്വീപസമൂഹമായ ഹവായിയിലെ മൗവയിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. നൂറുകണക്കിന് വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും തീപടർന്നതോടെ ജീവരക്ഷാർഥം ആളുകൾ കടലിലേക്ക് എടുത്ത് ചാടിയാണ് രക്ഷപ്പെട്ടത്. ഉണങ്ങിയ കാലാവസ്ഥയും കൊടുങ്കാറ്റും സ്ഥിതി ഗുരുതരമാക്കിയതോടെ വിനോദസഞ്ചാര കേന്ദ്രമായ ലഹൈന പൂർണമായും കത്തിനശിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ വിമാനമാർഗം ഒവാഹു ദ്വീപിലേക്ക് മാറ്റുന്നത് തുടരുകയാണ്. ശക്തമായ കാറ്റ് ഹെലികോപ്റ്റർ വഴി തുടരുന്ന രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. തീകത്തുന്നത് തുടരുന്നതിനാൽ മൗവയി ദ്വീപിലേക്കുള്ള വിനോദസഞ്ചാരം നിരോധിച്ചിരിക്കുകയാണ്.

ALSO READ: ‘മണിപ്പൂരിലെ സാഹചര്യം മോദി പറഞ്ഞത് ചിരിച്ചുകൊണ്ട്; കലാപം അവസാനിപ്പിക്കാന്‍ താത്പര്യമില്ല’: വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ആയിരക്കണക്കിന് പേരെയാണ് ഇതുവരെയായി ദ്വീപിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. പതിനായിരത്തോളം പേർ ഇപ്പോഴും ദ്വീപിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ദ്വീപിൽ വൈദ്യുതി, ഇന്‍റർനെറ്റ് സൗകര്യങ്ങൾ എല്ലാം തന്നെ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. രണ്ട് ദിവസം മുമ്പ് മൗവയിയിൽ പടർന്ന നാല് വലിയ കാട്ടുതീയാണ് വൻദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിൽ എത്തിച്ചേരുകയാണ് ശാസ്ത്രസംഘം. അതേസമയം കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കുമുള്ള സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട് ബൈഡൻ ഭരണകൂടം.

ALSO READ: ഐപിസി, സിആർപിസി, തെളിവ് നിയമം എന്നീ പേരുകള്‍ ഇനിയില്ല: രാജ്യദ്രോഹക്കുറ്റം ഒ‍ഴിവാക്കും, ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News