കാനഡയില്‍ കാട്ടുതീയുടെ തീവ്രത കൂടി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാനഡയില്‍ ഞായറാഴ്ച വൈകിയും കാട്ടുതീ പലപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഗ്രീസിന്റെ അത്ര വലിപ്പം വരുന്ന പ്രദേശമാണ് കാട്ടുതീ അഭിമുഖീകരിച്ചത്. നാല് മരണങ്ങള്‍ ഇതുവരെ രേഖപ്പെടുത്തി. ആയിരത്തിലധികം കാട്ടുതീ സംഭവങ്ങളാണ് രാജ്യത്തുണ്ടായിരിക്കുന്നത് .

also read :പൊലീസ് പഞ്ചാംഗം നോക്കി കുറ്റകൃത്യങ്ങള്‍ തടയണം; നിർദേശവുമായി ഉത്തര്‍പ്രദേശ് ഡി ജി പി

ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ യെല്ലോനൈഫെന്ന നഗരത്തില്‍ 30,000 ഓളം വീടുകള്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 15,000 പേരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കാട്ടുതീയുടെ തീവ്രത കൂടിയതോടെ ഒഴിപ്പിക്കേണ്ടവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം 400-ലധികം കാട്ടുതീ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.സ്ഥിതിഗതികള്‍ രൂക്ഷമായതോടെ വെള്ളിയാഴ്ച ബ്രിട്ടീഷ് കൊളംബിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളില്‍ നിന്ന് 40 പേരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലേക്കുള്ള അനാവശ്യ യാത്രകള്‍ക്ക് പൂര്‍ണ നിരോധനമുണ്ട്.

also read :മണിപ്പൂരില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ഒത്തുകളി

ഒഴിപ്പിക്കുന്നവരെ താമസിക്കുന്നതിന് താത്കാലിക താമസ സൗകര്യങ്ങളും ബ്രിട്ടീഷ് കൊളംബിയയില്‍ ഒരുങ്ങുന്നുണ്ട്. പ്രവിശ്യയുടെ തെക്കന്‍ മേഖലയിലുള്ള ഒക്കനാഗന്‍ തടാകത്തിന് സമീപം സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായി അധികൃതര്‍ പ്രതികരിച്ചു. പ്രദേശത്തെ കാലാവസ്ഥ അനുകൂലമായതാണ് സഹായകരമായത്. അതേസമയം മറ്റിടങ്ങളില്‍ പുകമൂടിയ അന്തരീക്ഷം ഗതാഗതതടസ്സം സൃഷ്ടിക്കുന്നതായി പ്രദേശവാസികള്‍ പ്രതികരിച്ചു. ഈ വര്‍ഷം കാനഡയിലെ കാട്ടുതീ ഒരു റെക്കോഡാണ്. രാജ്യത്താകെ ഇതുവരെ 5,700 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News