“ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടി വയ്ക്കും; ദൗത്യം ഉടൻ”; വനംമന്ത്രി എകെ ശശീന്ദ്രന്‍

വയനാട്ടിലെ ആനയെ പിടികൂടാനുള്ള ദൗത്യം ഉടനെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാന ഉള്ളത് ഉൾവനത്തിലാണ്. ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടി വയ്ക്കും. മുത്തങ്ങയിലേക്ക് കൊണ്ടുപോയി നിരീക്ഷണത്തിൽ വെച്ച് ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടിയെന്നും വനം മന്ത്രി തൃശ്ശൂരില്‍ പറഞ്ഞു.

Also Read; ഓപ്പറേഷൻ ബേലൂർ മഖ്‌ന ഉടൻ; മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാനയെ ഉടൻ മയക്കുവെടി വെക്കും

തണ്ണീർ കൊമ്പന്‍റെ അനുഭവത്തിൽനിന്ന് പാഠം ഉൾക്കൊണ്ടാകും ദൗത്യം. വെടിവെച്ചു കൊല്ലാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെങ്കിൽ അത് പ്രയോഗിക്കുമല്ലോയെന്നും ജോസ് കെ മാണിയുടെ പ്രതികരണത്തിന് മറുപടിയായി വനം മന്ത്രി ചോദിച്ചു.

Also Read; സിപിഐ(എം), സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News