പരിസ്ഥിതി ലോല പ്രദേശങ്ങള്‍ (ESA), ഇക്കോ സെന്‍സിറ്റീവ് സോണ്‍ (ESZ) എന്നിവ എന്താണെന്നും, ഇവ തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാതെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
വന്യജീവി സംരക്ഷണ നിയമം വ്യാഖ്യാനിച്ചുകൊണ്ട് വന്യജീവി സങ്കേതങ്ങള്‍ക്കും നാഷണല്‍ പാര്‍ക്കുകള്‍ക്കും ചുറ്റുപാടും 10 കി.മീ ചുറ്റളവില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ (ESZ) നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ബഹു.സുപ്രീംകോടതിയാണ് വിധിച്ചിട്ടുള്ളത്. ഇതാണ് ഇക്കോ സെന്‍സിറ്റീവ് സോണ്‍ അഥവാ, ESZ. എന്നാല്‍ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം കണക്കിലെടുത്ത് രേഖപ്പെടുത്തേണ്ട സ്ഥലങ്ങളാണ് ഇക്കോ സെന്‍സിറ്റീവ് ഏരിയ (ESA).
ALSO READ : മെഡിക്കൽ കോളജ് പ്രവേശനത്തിലെ എൻആർഐ ക്വാട്ട തട്ടിപ്പാണ്, അത് അവസാനിപ്പിക്കണം; സുപ്രീംകോടതി
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ട് എന്നിവ പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടു എന്ന് പറയുന്ന സ്ഥലങ്ങളാണ് ഇക്കോ സെന്‍സിറ്റീവ് ഏരിയ (ESA) അഥവാ പരിസ്ഥിതിലോല പ്രദേശം. ഈ പ്രദേശങ്ങള്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച വിഷയമാണ് ചില മാധ്യമങ്ങള്‍ തെറ്റായി മനസ്സിലാക്കിയിട്ടുള്ളതും ഇത് വനം വകുപ്പ് വേണ്ട വിധം ചെയ്യുന്നില്ല എന്ന് പ്രചരിപ്പിക്കുന്നതും. ESZ തിട്ടപ്പെടുത്താന്‍ തയ്യാറാക്കിയ വിവരങ്ങളല്ല ESA തയ്യാറാക്കുന്നതിന് പരിഗണിക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here