ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി സി ലെനിന്‍ ആണ് അറസ്റ്റിലായത്. കണ്ണംപടി ആദിവാസി ഊരിലെ സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചതാണ് കേസ്. സരുണ്‍ സജി കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
Also Read- പത്തനംതിട്ടയില്‍ അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ ചികിത്സയ്ക്ക് ശേഷം കാട്ടില്‍ തുറന്നുവിട്ടു
2020 സെപ്റ്റംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റര്‍ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സരുണും കുടുംബാംഗങ്ങളും ആദിവാസി സംഘടനയുടെ നേതൃത്വത്തില്‍ നിരാഹാരസമരം നടത്തിയതോടെ വനംവകുപ്പ് സി.സി.എ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു.
ഇതില്‍ പ്രതിഷേധിച്ച് മെയ് മാസമായികുന്നു സരുണ്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്ക് നീതി ലഭിച്ചില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സരുണിന്റെ ആത്മഹത്യാ ഭീഷണി. പൊലീസും നാട്ടുാകരും അടക്കം ഇടപെട്ടായിരുന്നു സരുണിനെ അനുനയിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here