പാലക്കാട് കാട്ടുപന്നി ആക്രമണം പതിവാകുന്നു; കർഷകന് ഗുരുതരമായി പരുക്ക്

പന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്കിൽനിന്ന് തെറിച്ചുവീണ കർഷകന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് അയിലൂർ തിരുവഴിയാട് ഇടശ്ശേരിപ്പറമ്പ് ജയരാജനാണ് പരിക്കേറ്റത്.തിരുവഴിയാട് പുഴപ്പാലത്തിനു സമീപമാണ് സംഭവം. പാടത്ത് തളിക്കുന്നതിനായി കീടനാശിനി വാങ്ങി നെന്മാറയിൽനിന്ന് വീട്ടിലേക്കു മടങ്ങിവരുന്നതിനിടെയാണ് അപകടം. കാൽമുട്ടുകൾക്കും തോളെല്ലിനും പരിക്കേറ്റ ഇദ്ദേഹത്തെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read:ടിക്കറ്റ് എടുത്തവർ വിഷമിക്കണ്ട! കാര്യവട്ടം ഗ്രീൻഫീൽഡിലെ മത്സരം കാണാൻ ടിക്കറ്റ് എടുത്തവർ പണം തിരികെ കിട്ടാൻ ചെയ്യേണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News