വ്യാജരേഖാ ചമയ്ക്കല്‍ കേസില്‍ പ്രതിയായ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഒളിഞ്ഞു തെളിഞ്ഞും സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ പിന്തുണ. നിലമ്പൂരില്‍ വച്ച് അറസ്റ്റിലായ ഷാജനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്നറിഞ്ഞ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റെ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള സംഘവും മണിക്കൂറോളമാണ് ഇവിടെ തങ്ങിയത്.
Also Read: താനൂർ കസ്റ്റഡി മരണം: പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥർ
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കുരുക്ക് മുറുകുകയാണ്. ഇതിനിടെയാണ് വ്യാജ രേഖ ചമയ്ക്കല്‍ പരാതിയില്‍ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്ത ഷാജനായി ബിജെപി സംസ്ഥാന നേതൃത്വം തന്നെ രംഗത്തെത്തിയത്. നിലമ്പൂരില്‍ വച്ച് അറസ്റ്റിലായ ഷാജന്‍ സ്‌ക്കറിയയെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്നറിഞ്ഞ് രക്ഷകരായി എത്തിയതാകട്ടെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും സംഘവും.
Also Read: കണ്ണോത്ത് മല ജീപ്പ് അപകടം; അടിയന്തര ധനസഹായം കൈമാറി
സ്റ്റേഷന്‍ ഓഫീസറോട് തട്ടിക്കയറിയ ശോഭാ സുരേന്ദ്രന്‍ ഷാജന്‍ സ്‌ക്കറിയെ എപ്പോള്‍ സ്റ്റേഷനിലെത്തിക്കുമെന്നായിരുന്നു ചോദിച്ചത്. എന്നാല്‍ അക്കാര്യത്തെക്കുറിച്ച് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് സിഐ ഇതിനിടെ വ്യക്തമാക്കി. ഷാജന്‍ സ്‌ക്കറിയയെ കണ്ടിട്ടേ മടങ്ങുകയുള്ളുവെന്ന പറഞ്ഞ ശോഭാ സുരേന്ദ്രന്‍ സ്റ്റേഷനില്‍ തന്നെയിരുന്നു. ഷാജനെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് സ്റ്റേഷനില്‍ എത്തിയത്. ഷാജന് പിന്തുണയുമായി ഞങ്ങള്‍ പുറത്തുണ്ടെന്നും ഷാജന്റെ ജീവന്‍ അപകടത്തിലാണെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. ബിജെപി ജില്ലാ നേതാക്കളടക്കമുള്ള മുപ്പതംഗ സംഘവും ശോഭയ്ക്കൊപ്പം സ്റ്റേഷനില്‍ എത്തിയിരുന്നു. അതേസമയം, കളമശേരിയിലെത്തിച്ച ഷാജനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കാന്‍ എറണാകുളം ജില്ലാ കോടതിയാണ് നിര്‍ദേശിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here