പോൺ താരത്തിന് പണം നൽകിയ കേസിൽ ട്രംപിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ

താൻ  ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോൺ താരം സ്‌റ്റോമി ഡാനിയേൽസിന് 130,000 ഡോളർ നൽകിയെന്ന കേസിലാണ് മാൻഹട്ടൻ ജില്ലാ അറ്റോർണി ട്രംപിനെതിരെ അന്വേഷണം നടത്തുന്നത്.

തന്നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്നാണ് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പറയുന്നത്. അതേസമയം, എന്തിന്റെ പേരിലാണ് അറസ്റ്റ് എന്ന് അദ്ദേഹം പറയുന്നില്ല. തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്നും അനുയായികളോട് ട്രംപ് ആഹ്വാനം ചെയ്തു.

താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാൻ സ്‌റ്റോമി ഡാനിയൽസ് എന്നറിയപ്പെടുന്ന പോൺ താരം സ്റ്റെഫാനി ക്ലിഫോർഡിന് ഒരു ലക്ഷത്തിമുപ്പതിനായിരം ഡോളർ നൽകിയ കേസിലാണ് ട്രംപിന്റെ അറസ്റ്റ്. എന്നാൽ ഡാനിയൽസുമായി തനിക്ക് ഒരു  ബന്ധമില്ലെന്നാണ് ട്രംപിന്റെ വാദം.

ട്രംപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ നടപടികൾ തുടങ്ങിയതായാണ് സൂചനകൾ. ഇതിൻ്റെ ഭാഗമായി ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ തിരക്കിട്ട ചർച്ചകളിലും കൂടിയാലോചനകളിലുമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News