ഞാനും എൻ്റെ സഹോദരി ഷെയ്ഖ് റെഹാനയും മിനിട്ടുകളുടെ വ്യത്യാസത്തിൽ മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തന്നെയും സഹോദരിയെയും വധിക്കാൻ ശ്രമം നടന്നത് ചൂണ്ടിക്കാട്ടി മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തൻ്റെ ഫേസ്ബുക്കിൽ പങ്കിട്ട ഓഡിയോ ക്ലിപ്പിലൂടെയാണ് ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി തൻ്റെ നിലവിലെ ദുരവസ്ഥ വ്യക്തമാക്കുന്നത്.
തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഒന്നിലധികം കൊലപാതക ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നും അതെല്ലാം താൻ അതിജീവിച്ചത് ദൈവകൃപയാൽ മാത്രമാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
ALSO READ: ഗസ്സയിലെ വംശഹത്യാ കൂട്ടക്കുരുതി; ഇസ്രയേലിന് 67 ബില്യൺ ഡോളറിൻ്റെ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്
ഓഗസ്‌ത് 21 ലെ കൊലപാതകങ്ങൾ, കൊട്ടാലിപ്പാറ ബോംബ് ഗൂഢാലോചന, അടുത്തിടെ ഓഗസ്‌ത് 5 ന് ഉണ്ടായ ഭീഷണി എന്നിവയിൽ നിന്ന് ഞാൻ രക്ഷപ്പെട്ടുവെന്നത് അല്ലാഹുവിൻ്റെ ഇഷ്ടമാണെന്ന് കരുതുന്നു. അല്ലെങ്കിൽ, ഞാൻ ഇന്ന് ജീവിച്ചിരിക്കില്ലായിരുന്നു,” വികാരഭരിതയായ ഹസീന പറഞ്ഞു.
2000 ൽ ധാക്കയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയുള്ള കൊട്ടാലിപാറയിൽ ഹസീന സന്ദർശിക്കേണ്ടിയിരുന്ന ഒരു കോളേജിൽ ബോംബുകൾ കണ്ടെത്തി. 2004 ആഗസ്‌ത് 21 ന് അവാമി ലീഗ് റാലിക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഹസീനയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവയാണ് ഹസീന പരാമർശിച്ച കൊലപാതക ശ്രമങ്ങൾ. “ഞാൻ കഷ്ടപ്പെടുകയാണ്, എനിക്ക് എൻ്റെ രാജ്യമില്ല, എൻ്റെ വീടില്ല, എല്ലാം കത്തിനശിച്ചു,” ഓഡിയോ സന്ദേശത്തിൻ്റെ അവസാനം ഹസീന വൈകാരികമായി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here