ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയാണ് ജയ് ഷാ. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ജയ് ഷാ. അധികാരമേറ്റ ശേഷം തന്നില്‍ വിശ്വാസമര്‍പ്പിച്ച ഐസിസി ഡയറക്ടര്‍മാര്‍ക്കും അംഗങ്ങള്‍ക്കും ജയ് ഷാ നന്ദി പറഞ്ഞു. ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വനിതാ ക്രിക്കറ്റിന്‍റെ വളര്‍ച്ച ഉറപ്പാക്കുമെന്നും പറഞ്ഞു.
ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ. 2028ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാകുന്നത് ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വളര്‍ത്തുന്നതില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
25-ാം വയസിലാണ് ജയ് ഷാ ആദ്യമായി ബിസിസിഐയിൽ ഒരു പദവിയിലെത്തുന്നത്. മാര്‍ക്കറ്റിംഗ് കമ്മിറ്റി അംഗമായിട്ടായിരുന്നു തുടക്കം. 2015ല്‍ ബിസിസിഐ പ്രസിഡന്‍റായിരുന്ന എന്‍ ശ്രീനിവാസനെ പുറത്താക്കുന്നതിന് പിന്നിൽ ജയ് ഷായുടെ ആസൂത്രണം ഉണ്ടായിരുന്നു. ബിസിസിഐ സെക്രട്ടറിയായി അനുരാഗ് ഠാക്കൂറിനെ പിന്തുണച്ച ജയ് ഷാ ശ്രീനിവാസന്‍റെ പ്രതിനിധിയായി മത്സരിച്ച സഞ്ജയ് പട്ടേലിനെ ഒരു വോട്ടിന് തോല്‍പ്പിക്കുന്നതിലും പങ്ക് വഹിച്ചു.
also read: ‘ഇവിടെയാണോ നിൽക്കേണ്ടത്’ സർഫറാസിന് രോഹിതിന്റെ വക ‘തല്ല്’: വീഡിയോ
കൊവിഡ് കാലത്ത് ഐപിഎല്‍ വിജയകരമായി നടത്തിയതിനു പിന്നിലും ജയ് ഷാ ആയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതിഫലം ഉറപ്പാക്കുന്നതിലും ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2021ല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here