ഹോളി നിറങ്ങളുടെ ആഘോഷമാണ്. എന്നാൽ വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി മുൻ ഡീൻ പതിവിലും വ്യത്യസ്തമായി ചാണകം വാരിപൂശിയാണ് ഹോളി ആഘോഷിച്ചത്. ചാണകം പവിത്രമെന്നാണ് ഹോളി ആഘോഷിച്ചകൊണ്ട് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി മുൻ ഡീൻ കൗശൽ കിഷോർ മിശ്ര പറഞ്ഞത്.
Also read:കോഴിക്കോട് മദ്യലഹരിലായ രോഗി 108 ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്ത് ചാടി
ചാണകം കൊണ്ട് ഹോളി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. പണ്ട് ഹോളി ആഘോഷിച്ചിരുന്നത് ഇങ്ങനെയെന്നും കൗശൽ വിഡിയോയിൽ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ചാണക ഹോളി ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Also read:കാസര്‍ഗോഡ് എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള അമ്പത് ലക്ഷം കവര്‍ന്നു
ചാണകം കൊണ്ടുള്ള ഹോളി ആഘോഷം ഗ്രാമങ്ങളിൽ ഒരു ആചാരമാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. അതിൻ്റെ ശുദ്ധീകരണ ഗുണങ്ങൾ ഊന്നിപ്പറയുകയും ചെയ്യുന്നു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
Kaushal Kishor Mishra, former Dean and professor, department of political science, BHU (Varanasi) pic.twitter.com/qrLoZsVJMQ
— Piyush Rai (@Benarasiyaa) March 26, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here