സി എസ് ഐ മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ മത്സരരംഗത്ത്; തിരുവനന്തപുരത്ത് പത്രിക നൽകി

സി എസ് ഐ മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യയും മത്സരരംഗത്ത്. ധര്‍മ്മരാജ റസാലത്തിന്റെ ഭാര്യ ഷെര്‍ലി റസാലം തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക നല്‍കി. ധര്‍മ്മരാജ റസാലം മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് ബിഷപ്പ് പദവി ഒഴിഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റസാലത്തിനെതിരെ ഇഡി കേസ് എടുത്തതും തുടര്‍ അന്വേഷണങ്ങളും വലിയ വിവാദം ആയിരുന്നു.

Also Read: അമിതാധികാര വാഴ്ചക്ക് ശ്രമിച്ചവർക്കെല്ലാം ജനം മറുപടി നൽകിയിട്ടുണ്ട്; രാജ്യത്തെ രക്ഷിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി

ഈ കേസില്‍ റസാലത്തെ ഇഡി ചോദ്യം ചെയ്തുകയും, അദ്ദേഹത്തിന്റെ വിദേശയാത്ര ഇഡി തടയുകയും ചെയ്തു. അന്ന് സിഎസ്‌ഐ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയതും വലിയ വാര്‍ത്ത ആയിരുന്നു. ഇഡിയുടെ അന്വേഷണ നടപടികള്‍ തുടരുന്നതിനിടയിലാണ് ധര്‍മ്മരാജ റസാലത്തിന്റെ ഭാര്യ ഷെര്‍ലി റസാലം മത്സര രംഗത്തിറങ്ങുന്നത്.

Also Read: ഇനിയാ രാഷ്ട്രീയ വേട്ട നടക്കില്ല, ഇ ഡിയുടെ അമിതാധികാരം നിയന്ത്രിക്കും: പ്രകടന പത്രികയിൽ നിർണായക വാഗ്‌ദാനവുമായി സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News