മധ്യപ്രദേശില്‍ മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

2023 ന്റെ അവസാനം മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിലേക്ക് കൂറുമാറി ബിജെപി നേതാവ്. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ദീപക് ജോഷിയാണ് ശനിയാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ദീപക് ജോഷി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു ദീപക് ജോഷിയുടെ കോണ്‍ഗ്രസ് പ്രവേശനം. തന്റെ പിതാവ് കൈലാഷ് ജോഷിയുടെ പാരമ്പര്യത്തെ ബിജെപി നിഷേധിക്കുകയാണെന്ന് മൂന്ന് തവണ എംഎല്‍എയായ ദീപക് ജോഷി പറഞ്ഞു.

അറുപതുകാരനായ ദീപക് ജോഷി ബാഗലിയില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. 2003ലായിരുന്നു ആദ്യമത്സരം. 2008, 2013 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിക്കുകയും ചെയ്തു. 2018ലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മനോജ് ചൗധരിയോട് പരാജയപ്പെട്ടു. ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ 2013 ല്‍ മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News