അന്ന് കത്വ പ്രതികളെ പിന്തുണച്ച ബിജെപി മന്ത്രി; ഇന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി!

കത്വ കൂട്ട ബലാല്‍സംഗം കേസ് പ്രതികളെ പിന്തുണച്ച നേതാവ്, പ്രദേശത്തെ ബസോഹ്ലിയില്‍ നിന്നും മത്സരിക്കുകയാണ്. മുന്‍ ബിജെപി നേതാവും മന്ത്രിയുമായ ചൗധരി ലാല്‍ സിംഗ് ഇത്തവണ മത്സരിക്കുന്നത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. തിങ്കളാഴ്ച പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് ഇയാളുടെ പേരുള്ളത്.

ALSO READ: ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം

2018 ജനുവരിയിലാണ് എട്ടുവയസുകാരിയെ പ്രദേശത്തെ ക്ഷേത്രത്തിലെ പൂജാരിയും എസ്‌ഐയുമടക്കം ആ ക്ഷേത്രത്തില്‍ തന്നെ തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മയക്കുമരുന്നു നല്‍കിയും കുട്ടിയെ പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന ബകര്‍വാള്‍ നാടോടി വിഭാഗത്തെ ഗ്രാമത്തില്‍ നിന്നും തുരത്തിയോടിക്കുന്നതിനായി ദിവസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. 60 വയസുകാരനായ പൂജാരി സഞ്ജി റാം, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജൂരിയ, സുരെന്ദര്‍ വെര്‍മ, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പര്‍വേഷ് കുമാര്‍, സഞ്ജി റാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ALSO READ: ആലപ്പുഴയിൽ കൊല്ലപ്പെട്ട സുഭദ്രയുടെ മൃതദേഹം സംസ്കരിച്ചു

ഇവരെ രക്ഷിക്കാനാണ് പ്രതികളെ അനൂകൂലിച്ച് നടന്ന പ്രകടനത്തില്‍ അന്നത്തെ ബിജെപി മന്ത്രിയായിരുന്ന ഇയാള്‍ പങ്കെടുത്തത്. ഇതിനിടയില്‍ റൈസിങ് കശ്മീര്‍ പത്രാധിപര്‍ ഷുജാഅത്ത് ബുഖാരിയുടെ കൊലപാതകം പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വയം നിയന്ത്രിക്കണമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here