മുന്‍ ചീഫ് സെക്രട്ടറി ഡോ.വി പി ജോയ് ഇനി പബ്ലിക് എന്‍റർപ്രൈസസ് ബോർഡ് ചെയർപേഴ്‌സൺ

മുന്‍ ചീഫ് സെക്രട്ടറി ഡോ.വി പി ജോയിയെ  പബ്ലിക് എന്‍റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്‍റ് ) ബോർഡ് ചെയർപേഴ്‌സണായി നിയമിച്ചു. ബുധനാ‍ഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഡോ.വി പി ജോയ് ജൂണ്‍ 30നാണ് സർവീസിൽനിന്ന് വിരമിച്ചത്. ജോയ് വാഴയിൽ’ എന്ന പേരിൽ കവിതകളെഴുതുന്ന ഡോ. വി പി ജോയ്, വിക്രം സാരാഭായ് സ്പെയ്‌സ് സെന്‍ററിൽ 1985-ലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1987-ൽ ഐ എ എസ്. ലഭിച്ചു. ചീഫ് സെക്രട്ടറിയാകും മുൻപ് പ്രൊവിഡന്‍റ് ഫണ്ട് കമ്മിഷണർ, കാബിനറ്റ് സെക്രട്ടേറിയറ്റിൽ കോ-ഓഡിനേഷൻ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. 2021 ഫെബ്രുവരി 28-നാണ് ചീഫ് സെക്രട്ടറിയായത്.

ALSO READ: മാർക്ക് ലിസ്റ്റ് വിവാദം; ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News