സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി ലക്ഷ്മണൻ അന്തരിച്ചു

LAKSHMANAN

സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി ലക്ഷ്മണൻ  അന്തരിച്ചു.79 വയസ്സായിരുന്നു. കോഴിക്കോട് നോർത്ത്, ടൗൺ ഏരിയാ സെക്രട്ടറി ആയും അദ്ദേഹം  പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഞായർ പകൽ 11 വരെ വീട്ടിലും 12 മണി വരെ നോർക്ക് ഏരിയാ കമ്മറ്റി ഓഫിസായ പുതിയങ്ങാടി എ കെ ജി ഭവനിലും പൊതു ദർശനത്തിന് വെക്കും.

കലിക്കറ്റ് നോർത്ത് സഹകരണ ബാങ്ക് പ്രസിഡൻ്റുമായും പ്രവർത്തിച്ചിട്ടുണ്ട്. സി പി ഐ (എം) നോർത്ത് ഏരിയാ കമ്മിറ്റയംഗവും സി ഐ ടി യു ജില്ലാ കമ്മറ്റി അംഗവുമായി പ്രവർത്തിക്കുകയായിരുന്നു. കേരള സോപ്സിലെ ജീവനക്കാരനായി പതിനെട്ടാം വയസിലാണ് ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ പാർടി അംഗത്വത്തിലെത്തുന്നത്.
പൊതു ദർശനത്തിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് വിട്ടുനൽകും. കലിക്കറ്റ് നോർത്ത് സഹകരണ ബാങ്കിൽ നിന്ന് വിരമിച്ച സുമതിയാണ് ഭാര്യ.  ഷെെമ ,ഷൈന, ഷെമി എന്നിവർ മക്കളാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News