സി പി ഐ എം നേതാവും മുൻ പറവൂർ നഗരസഭ ചെയർമാനുമായിരുന്ന അഡ്വ: എൻ എ അലി അന്തരിച്ചു

സി പി ഐ എം നേതാവും മുൻ പറവൂർ നഗരസഭ ചെയർമാനും , ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ: എൻ എ അലി (83) അന്തരിച്ചു. നാളെ (ബുധനാഴ്ച്ച) രാവിലെ 11 വരെ പറവൂർ മുനിസിപ്പൽ ജംഗ്ഷനിലുള്ള സ്വവസതിയിലും , 11 മുതൽ 12 വരെ സി പി ഐ (എം) പറവൂർ ഏരിയ കമ്മിറ്റി ഓഫീസിലും , 12 മുതൽ 1 മണി വരെ പറവൂർ മുനിസിപ്പൽ ടൗൺഹാളിലും, 1 മുതൽ 1.15 വരെ പറവൂർ ഡിസ്ട്രിക്റ്റ് കോർട്ട് ബാർ അസ്സോസ്സിയേഷനിലും, തുടർന്ന് വള്ളുവള്ളിയിലെ തറവാട്ട് വസതിയിലും ആയി പൊതുദർശനം നടക്കും. 3 മണിയോടെ വള്ളുവള്ളി ജുമാ മസ്ജിദിലെ ഖബറിസ്ഥാനിൽ ഖബറടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News