മുന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മയുടെ മൃതദേഹം താമസിച്ച ഫ്ലാറ്റില്‍; കഴുത്തില്‍ മുറിവ്

salil-ankola-mother

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മയുടെ മൃതദേഹം താമസിച്ച ഫ്ലാറ്റില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹത സംശയിക്കുന്നു. കഴുത്തില്‍ മുറിവുള്ളതായി കാണുന്നുണ്ട്.

Also Read: ‘പൂനെയിലെ അന്നാ സെബാസ്റ്റ്യന്‍റെ മരണം വല്ലാത്ത നൊമ്പരമുണ്ടാക്കി’; മുഖ്യമന്ത്രി

1997ല്‍ വിരമിച്ച സലില്‍ അങ്കോളയുടെ മാതാവ് മാല അശോക് അങ്കോളയെയാണ് മരിച്ച നിലയില്‍ കണ്ടത്. പൂനെയിലെ പ്രഭാത് റോഡില്‍ റീജ് പാത്തിലുള്ള മകളുടെ ഫ്ലാറ്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തൊട്ടടുത്തുതന്നെയാണ് മകളും താമസിക്കുന്നത്.

കഴുത്തിലെ മുറിവുകള്‍ ജീവനൊടുക്കിയെന്ന സംശയം ജനിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. മരണകാരണം ഉറപ്പുവരുത്താന്‍ പൊലീസ് വിശദ അന്വേഷണം നടത്തും. ഇന്ത്യക്കായി സലില്‍ അങ്കോള ടെസ്റ്റും ഏകദിനവും കളിച്ചിട്ടുണ്ട്. മഹാരാഷ്ട്രക്ക് വേണ്ടി ഫസ്റ്റ് ക്ലാസ്സ്, ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News