അവർക്കൊരു സാമാന്യ ബുദ്ധി വേണ്ടേ? ബെംഗളൂരു ടെസ്റ്റിൽ ഇന്ത്യ തോറ്റത് ടീം കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമയും കാരണം; മുൻ താരം മനോജ് തിവാരി

ബെംഗളൂരു ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ തോറ്റതിന് കാരണം കൃത്യമായ തന്ത്രങ്ങളൊരുക്കുന്നതിലെ പാളിച്ചയെന്ന് മുൻ ക്രിക്കറ്റ് താരം മനോജ് തിവാരി.  കോച്ച് ഗൗതംഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമയും കൂടി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അവർക്ക് കോമൺസെൻസ് ഇല്ലാതെ പോയതാണ് ഈ തോൽവിയ്ക്ക് കാരണമെന്നും മനോജ് തിവാരി ക്രിക് ബസിനോട് പറഞ്ഞു. പലപ്പോഴും അവരെന്താണ് ചെയ്യുന്നതെന്നോ, അവരെടുക്കുന്ന തീരുമാനങ്ങളോ തനിയ്ക്ക് പിടികിട്ടുന്നില്ല.  പുതിയൊരു കോച്ചോ ക്യാപ്റ്റനോ വന്നു കഴിഞ്ഞാല്‍ പിന്നെ വ്യത്യസ്തമായി ചെയ്യാനുള്ള ശ്രമമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും തിവാരി പറഞ്ഞു.

ALSO READ: നിക്ഷേപിക്കുന്ന ഓരോ 1 ലക്ഷം രൂപയ്ക്കും ആയിരം രൂപ പലിശയെന്ന് പറഞ്ഞ് തട്ടിപ്പ്; അപ്പോളോ, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ 27.49 ലക്ഷം രൂപ പിടിച്ചെടുത്തു

ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് പിന്തുടരുമ്പോള്‍ അഞ്ചാം ദിനം തുടക്കത്തിലെ സ്പിന്നര്‍ ആര്‍ അശ്വിനെ പന്തേല്‍പ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്. രണ്ടാം ഇന്നിംഗ്സില്‍ അശ്വിന്‍ വെറും രണ്ടോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. ആ സമയത്തേക്ക് ന്യൂസിലന്‍ഡ് വിജയം ഉറപ്പിച്ചിരുന്നു. മൂന്ന് സ്പിന്നര്‍മാരുള്ളപ്പോള്‍ ഒരു സ്പിന്നര്‍ക്ക് കുറച്ച് ഓവര്‍ കുറയുമെന്ന് എനിക്കറിയാമായിരുന്നു. എന്നാലത് ഒരിക്കലും അശ്വിനായിരിക്കുമെന്ന് ഞാന്‍ കരുതിയില്ല. 500 വിക്കറ്റിലേറെ നേടിയ ബൗളറാണ് അശ്വിന്‍. 107 റണ്‍സ് പോലെ ചെറിയൊരു ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ ജസ്പ്രീത് ബുമ്രക്കൊപ്പം ബൗള്‍ ചെയ്യേണ്ടിയിരുന്നത് അശ്വിനായിരുന്നു.ക്യാപ്റ്റൻമാർക്ക് തെറ്റ് പറ്റാം. പക്ഷെ അവിടെയാണ് ടീമിന് ശരിയായ ഉപദേശം കൊടുക്കേണ്ട ജോലി കോച്ച് ചെയ്യേണ്ടത്. എന്നാൽ, ബെംഗളൂരു ടെസ്റ്റിൽ അതുണ്ടായില്ല-തിവാരി പറഞ്ഞു. ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന്‍റെ വിജയമായിരുന്നു നേടിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration