മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. സൈന്യത്തെ രംഗത്തിറക്കിയതിന് പിന്നാലെ സുരക്ഷാ ഉപദേഷ്ടാവായി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുൻ സിആർപിഎഫ് മേധാവിയുമായ കുല്‍ദീപ് സിംഗിനെ നിയമിച്ചു. മണിപ്പൂരിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുണ്ട്.
ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുല്‍ ശക്തമായ നടപടികളിലേക്കാണ് സംസ്ഥാനം കടക്കുന്നത്. മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തലാക്കി. മണിപ്പൂരിൽ സൈന്യവും ദ്രുതകർമ സേനയും നേരിട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് സൈന്യം അറിയിച്ചു, അതോടൊപ്പം ചുരാചന്ദ്പൂരില്‍ ഫ്‌ളാഗ് മാര്‍ച്ച് തുടരും. സംഘര്‍ഷം അടിച്ചമര്‍ത്താന്‍ വ്യാഴ്ച സംസ്ഥാനത്ത് ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുവരെ 9000ത്തില്‍ അധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് മൊബൈല്‍ ഇന്റർനെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണ്.
അതേസമയം, കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി ദില്ലിയില്‍ അമിത് ഷാ ദില്ലിയില്‍ എത്തിയിട്ടുണ്ട്. മണിപ്പൂരിന്റെ അയല്‍ സംസ്ഥാനങ്ങൾക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഹെല്‍പ് ലൈന്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. അതിനിടെ സംഘര്‍ഷത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയും ആക്രമണമുണ്ടായതില്‍ വലിയ ആശങ്കയും സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here