ആറന്മുള നവകേരള സദസ് പ്രഭാതയോഗത്തിൽ പങ്കെടുക്കാൻ മുൻ ഡിസിസി അധ്യക്ഷനും ഡിസിസി ജനറൽ സെക്രട്ടറിയും

കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയും ആറന്മുള നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുക്കാനെത്തി. നവകേരള സദസ്സിൽ പങ്കെടുക്കുന്നത് അഭിമാനം എന്ന് ഇരുവരും അഭിപ്രായപ്പെട്ടു. തങ്ങൾ വികസനത്തിനൊപ്പമെന്നും, പ്രതിപക്ഷം ഒന്നാകെ നവകേരള സദസ്സിൽ പങ്കെടുക്കണമെന്നും ബാബു ജോർജ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളെ തെറ്റിദ്ധരിപ്പിച്ചു വഴിയിൽ ഇറക്കുകയല്ല നേതാക്കൾ ചെയ്യേണ്ടത്. ജനങ്ങളുടെ പരാതികൾ കേൾക്കുന്നത് നല്ല കാര്യമെന്നും ഇരുവരും കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read; ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News