പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് സിപിഐഎമ്മിലേക്ക്. 56 വര്‍ഷഞ്ഞെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നുവെന്നും ഇനിമുതല്‍ സിപിഐഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ബാബു പറഞ്ഞു. വിശദീകരണം പോലും ചോദിക്കാതെ കെ സുധാകരന്‍ സസ്‌പെന്‍ഡ് തന്നെ ചെയ്തുവെന്നും കോണ്‍ഗ്രസില്‍ നിന്ന് എന്നെ ചവിട്ടി പുറത്താക്കിയെന്നും ബാബു പറഞ്ഞു.
പി കെ കുര്യന്‍ ബഹുമാനം നല്‍കിയില്ല. രാഷ്ട്രീയം കൊണ്ട് ഉപജീവന പ്രവര്‍ത്തനം നടത്തിയിട്ടില്ല. കെപിസിസി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ലോബി തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും ബാബു ജോര്‍ജ് ആരോപിച്ചു.
ദേശീയ സംസ്ഥാന തലത്തില്‍ കാഴ്ച്ചപാട് ഇല്ലാത്ത നേതൃത്വമാണ് കോണ്‍ഗ്രസ്സിന്റേതെന്നും കോണ്‍ഗ്രസ് കുടംബവാഴ്ച്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ബാബു പറഞ്ഞു. കോണ്‍ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയായി മാറി.
കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ സ്വഭാവമാണ്. മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് ആകുന്നില്ലെന്നും എല്ലാ വിഭാഗങ്ങളുടെ ജനങ്ങളുടെ വികസനം സി പി ഐ എം ലക്ഷ്യമിടുന്നുവെന്നും ബാബു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here