മോൻസൺ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്ച കളമശേരി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ പകൽ 11ന് ഹാജരായ സുരേന്ദ്രനെ രാത്രി ഒമ്പതോടെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Also Read: സ്പീക്കർ എ എൻ ഷംസീറിനെ വേട്ടയാടാനുള്ള സംഘപരിവാർ നീക്കത്തെ കേരളം വകവെക്കില്ല; ഡിവൈഎഫ്ഐ
ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ പിന്നീട് ജാമ്യത്തിൽ വിട്ടു. കേസിലെ ഒന്നാം പ്രതി മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയത് മുൻ ഡിഐജി സുരേന്ദ്രന്റെ വീട്ടിൽവെച്ചാണെന്ന് പരാതിക്കാർ മൊഴി നൽകിയിരുന്നു. പരാതിക്കാരുടെ മൊഴിയുടെയും ബാങ്ക് രേഖകളുടെയും അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ പ്രതിചേർത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here