‘പണം കിട്ടിയാല്‍ എന്തും ചെയ്യും; വനം മന്ത്രിയായിരിക്കെ ചന്ദനത്തൈലം കടത്തി’; സുധാകരനെതിരെ മുന്‍ ഡ്രൈവര്‍

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. പണം കിട്ടിയാല്‍ സുധാകരന്‍ എന്തും ചെയ്യുമെന്ന് മുന്‍ ഡ്രൈവര്‍ പ്രശാന്ത് പറഞ്ഞു. വനം മന്ത്രിയായിരിക്കെ സുധാകരന്‍ ചന്ദനത്തൈലം കടത്തി. അക്കാലത്ത് സുധാകരന്റെ ഡ്രൈവറായിരുന്ന ആള്‍ ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തി. സുധാകരന്റെ വരുമാന സ്രോതസുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നത് സുധാകരന്റെ ശൈലിയാണെന്നും പ്രശാന്ത് ബാബു ആരോപിച്ചു.

Also Read- കെ. സുധാകരന്റെ ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ തേടി വിജിലന്‍സ്

സുധാകരന്‍ ചന്ദനത്തൈലം കടത്തിയ കാര്യം അന്ന് താന്‍ എ.കെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ എ.കെ ആന്റണി തയ്യാറായില്ല. അന്ന് താന്‍ നിരാശനായിരുന്നു. 1994 മുതല്‍ കെ സുധാകരനുമായുള്ള ബന്ധം താന്‍ ഉപേക്ഷിച്ചതാണ്. കെ സുധാകരന്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നപ്പോള്‍ ആഘോഷിച്ചവരായിരുന്നു തങ്ങള്‍. സുധാകരന്‍ വന്നത് പാര്‍ട്ടിക്ക് ഉണര്‍വും ഉന്മേഷവും നല്‍കുമെന്ന് കരുതി. അദ്ദേഹത്തിന്റെ എല്ലാ വീക്ക്‌നെസ്സും താന്‍ പറയുന്നില്ല. എന്നാല്‍ പണം കിട്ടിയാല്‍ അദ്ദേഹം എന്തും ചെയ്യും. താന്‍ നഗരസഭ കൗണ്‍സിലര്‍ ആയിരുന്ന സമയത്ത് 175 കോടിയുടെ അഴിമതിക്ക് സുധാകരന്‍ ശ്രമിച്ചു. അന്ന് മുഖ്യമന്ത്രിക്ക് താന്‍ പരാതി നല്‍കിയിരുന്നുവെന്നും പ്രശാന്ത് ബാബു പറഞ്ഞു.

Also Read- ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News