സുധാകരന്റെ കുരുക്ക് വീണ്ടും മുറുകുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍

കെ സുധാകരനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത്. സുധാകരന്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്നും നേരിട്ട് പത്ത് ലക്ഷം രൂപ വാങ്ങിയതിന് താന്‍ സാക്ഷിയാണ്. സുധാകരന്റെ അടുത്ത അനുയായിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രാഹാമിന്റെ അക്കൗണ്ടിലേക്കും മോന്‍സന്‍ പണം കൈമാറിയിട്ടുണ്ട്. സുധാകരന്‍ എത്തിയിരുന്നത് ചികിത്സയ്ക്ക് വേണ്ടിയായിരുന്നില്ലെന്നും അജിത് കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read :മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം; വിദ്യ സമർപ്പിച്ച ബയോഡേറ്റാ പൊലീസ് പിടിച്ചെടുത്തു

കെ സുധാകരന്‍ പറയുന്നത് പച്ചക്കളളമാണെന്ന് അജിത്ത് പറഞ്ഞു. സുധാകരനും മോന്‍സനും തമ്മില്‍ വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ട്. മോന്‍സന്റെ അടുത്ത് ചികിത്സയ്ക്ക് വേണ്ടിയല്ല സുധാകരന്‍ എത്തിയിരുന്നതെന്നും അജിത് വെളിപ്പെടുത്തി. സുധാകരന്റെ അടുത്ത അനുയായിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ എബിന്‍ എബ്രാഹാമിനും മോന്‍സന്‍ പണം കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച ബാങ്ക് രേഖകള്‍ അടക്കം ഇഡിക്കും ക്രൈബ്രാഞ്ചിനും കൈമാറിയതായും അജിത് പറഞ്ഞു.

Also read : സുധാകരന് ഇരട്ടപ്രഹരം; ക്രൈംബ്രാഞ്ചിന് പിന്നാലെ ഇഡിയും അന്വേഷണം ആരംഭിച്ചു

കേസില്‍ കൃത്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായും പത്ത് വര്‍ഷത്തോളം മോന്‍സന്റെ ഡ്രൈവറായിരുന്ന അജിത് വ്യക്തമാക്കി. പുറത്തുവരാത്ത നിര്‍ണായകമായ പല വിവരങ്ങളും തെളിവുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതായും അജിത് പറഞ്ഞു. സാക്ഷിമൊഴികള്‍ കൂടുതല്‍ ശക്തമാകുന്നതോടെ സുധാകരന്റെ കുരുക്ക് വീണ്ടും മുറുകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News