സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസ് മുൻ ജീവനക്കാരൻ ഒ ജി ഗോപിനാഥ് അന്തരിച്ചു

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് മുൻ ജീവനക്കാരൻ ഒ ജി ഗോപിനാഥ് അന്തരിച്ചു. 92 വയസായിരുന്നു. നന്ദൻകോട് പണ്ഡിറ്റ് കോളനിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ശാന്തികവാടത്തിൽ നടക്കും.

ALSO READ: “പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കും”: മന്ത്രി വി ശിവൻകുട്ടി

മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ കുടുംബാംഗമായ അദ്ദേഹം അധ്യാപകനും ദീർഘകാലം കെജിടിഎ ജില്ലാ പ്രസിഡൻ്റും സംസ്ഥാന സമിതി അംഗവുമായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം 1987 മുതൽ എ കെ ജി സെൻ്ററിൽ ജീവനക്കാരനായി. മൂന്നര പതിറ്റാണ്ടോളം എകെജി സെൻ്ററിൽ ജീവനക്കാരനായി സേവനമനുഷ്ഠിച്ചു. യൂണിവേഴ്സിറ്റി കോളേജ് റിട്ട. പ്രിൻസിപ്പാൾ പ്രൊഫ. കോമളകുമാരി ആണ് ഭാര്യ. അഭിനന്ദ് മകനാണ്. ഒ ജി ഗോപിനാഥിൻ്റെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ALSO READ: സാഹിത്യകാരൻ വി സജയിക്കെതിരെ സംഘപരിവാർ ഭീഷണി; പ്രതിഷേധിച്ച് കവി സച്ചിദാനന്ദൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News