തന്നേക്കാൾ 18 വയസിന് താഴെയുള്ളയാളെ വിവാഹം കഴിച്ച് ബിഹാർ മുൻ എംഎൽഎ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സോഷ്യൽ മീഡിയ

bihar ex mla

തന്നേക്കാൾ 18 വയസ് കുറവുള്ള 31 കാരിയെ വിവാഹം കഴിച്ച് ബീഹാർ മുൻ എംഎൽഎ. ഇതോടെ സോഷ്യൽ മീഡിയയിൽ സംഭവം ചർച്ചാ വിഷയമായി. ബിഹാറിലെ സമസ്തിപൂർ ജില്ലയിലെ വിഭൂതിപൂർ നിയമസഭാ മണ്ഡലത്തിലെ മുൻ എംഎൽഎയും ജെഡിയു നേതാവുമായ രാം ബാലക് സിംഗ് ആണ് 18 വയസ് കുറവുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇതിന്റെ വിവാഹ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രാം സിങ്ങിന് 49 വയസും വധുവിന് 31 വയസും ആയതിനാൽ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ചർച്ചയാകുന്നത്.അടുത്തിടെ രാം ബാലക് സിങ്ങിനെ ജെഡിയുവിൽ നിന്ന് പുറത്താക്കിയിരുന്നു. ബെഗുസരായ് ജില്ലയിലെ ഗർപുര ഏരിയയിലെ ഗിരിധാമിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വൻ ആഡംബരത്തോടെ നടന്ന വിവാഹത്തിൽ നിരവധി പേർ പങ്കെടുത്ത് ഇവരെ ആശീർവദിച്ചു.

അതേസമയം ചില റിപ്പോർട്ടുകൾ പ്രകാരം രാം ബാലക് സിംഗിന് ഏകദേശം 60 വയസ്സ് പ്രായമുണ്ടെന്ന് പറയപ്പെടുന്നു. വിവാഹ രേഖകൾ പ്രകാരം പെൺകുട്ടിക്ക് 31 വയസ്സും രാം ബാലക് സിംഗിന് 49 വയസ്സുമാണ് എന്നാണ് റിപ്പോർട്ട്.

also read: ‘മഹാവികാസ് അഘാഡി ഭൂരിപക്ഷത്തോടെ സർക്കാർ രൂപികരിക്കും’: അവകാശവാദവുമായി സഞ്ജയ് റാവത്ത്
അതേസമയം അടുത്ത തെരഞ്ഞെടുപ്പിൽ രാം ബാലക് സിങ്‌ ഭാര്യയെ രംഗത്തിറക്കിയേക്കുമെന്നാണ് സൂചന. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആണ് ഈ വിവാഹം എന്നും ചർച്ചകൾ നടക്കുന്നുണ്ട്. നേരത്തെ, ആക്ഷേപകരമായ വീഡിയോയും കോടതിയിൽ നിന്നുള്ള ശിക്ഷയും കാരണം മുൻ എംഎൽഎ വാർത്തകളിൽ ഇടം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News