ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി; കെ നട്വര്‍ സിംഗ് അന്തരിച്ചു

മുന്‍ വിദേശകാര്യ മന്ത്രി കെ നട്വര്‍ സിംഗ് അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒന്നാം യുപിഎ സര്‍ക്കാരില്‍ 2004-05 കാലഘട്ടത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു. 1966 മുതല്‍ 1971 വരെ ഇന്ദിരാഗാന്ധിയുടെ ഓഫീസ് അംഗമായിരുന്നു. പാക്കിസ്ഥാനിലെ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ നട്വര്‍ സിംഗ് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1984ല്‍ രാജ്യം അദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

Also Read; വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News