അതിജീവിതയെ പീഡിപ്പിച്ച കേസ്; മുൻ ഗവ.പ്ലീഡർ സുപ്രീം കോടതിയിൽ മുൻ‌കൂർ ജാമ്യത്തിനുള്ള ഹർജി നൽകി

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിൽ മുൻ‌കൂർ ജാമ്യത്തിനുള്ള ഹർജി നൽകി മുൻ ഗവ.പ്ലീഡർ അഡ്വ.പി.ജി മനു. അറസ്റ്റിൽ നിന്നും സംരക്ഷണം വേണമെന്ന് ഹർജിയിൽ പറയുന്നു. തടസവാദ ഹർജിയുമായി അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നും പി ജി മനുവിന്റെ ഹർജിയിൽ പറയുന്നു.

Also Read: ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല; മോണിംഗ് വാക്ക് സംഘടിപ്പിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി

മനുവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പി ജി മനുവിനായി പൊലീസ് തെരച്ചിൽ തുടരുകയായിരുന്നു സാഹചര്യത്തിലാണ് ഹർജി സമർപ്പിച്ചത്. നേരത്തെ മനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. പത്ത് ദിവസത്തിനകം കോടതിയിൽ ഹാജരാകാനും അന്ന് നിർദേശിച്ചിരുന്നു.

Also Read: “കേന്ദ്രസർക്കാർ അവഗണന ബാധിക്കുന്നത് സംസ്ഥാനത്തിലെ മുഴുവൻ ജനങ്ങളെയുമാണ്, അല്ലാതെ ഒരു പാർട്ടിക്ക് മാത്രം വോട്ട് ചെയ്യുന്നവരെയല്ല”: മുഹമ്മദ് റിയാസ്

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിന് ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങളാണ് മനുവിനെതിരെ ചുമത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News