ദക്ഷിണാഫ്രിക്കന്‍ പര്യടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. 10 മുതല്‍ ടി20 പരമ്പരയും തുടര്‍ന്ന് ഏകദിന പരമ്പരയും 26 മുതല്‍ ടെസ്റ്റ് പരമ്പരയും തുടങ്ങും. ടി20, ഏകദിന, ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ളത്. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കൊഹ്ലിയും ജസ്പ്രീത് ബുമ്രയുമെല്ലാം ടെസ്റ്റ് പരമ്പരയില്‍ മാത്രമാണ് കളിക്കുന്നത്.
Also Read: ഒറ്റ ദിവസം കൊണ്ട് പണം ഇരട്ടിപ്പിക്കാം; സൈബർ തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 61 ലക്ഷം രൂപ
ഇപ്പോളിതാ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനിടയുള്ള രണ്ട് താരങ്ങളുടെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും പേരാണ് ആകാശ് ചോപ്ര പറഞ്ഞിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്ററെന്ന നിലിയില്‍ റിഷഭ് പന്ത് തനിത്തങ്കമാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശുഭ്മാന്‍ ഗില്ലിനെയാകും ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനായി കാണുന്നത്. ആകാശ് ചോപ്രയുടെ അഭിപ്രായം. ഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.2022ല്‍ ഐസിസി തെരഞ്ഞെടുത്ത മികച്ച ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് ഇടം നേടിയത് റിഷഭ് പന്ത് മാത്രമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here