മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റര്‍ വിനോദ് കാംബ്ലി സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസമായി അദ്ദേഹത്തിന് ഫോണില്ല. ഐഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും 15,000 രൂപ റിപ്പയര്‍ ഫീ നല്‍കാത്തതിനെ തുടര്‍ന്ന് കടയുടമ അത് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. തലച്ചോറില്‍ രക്തം കട്ടപിടിച്ച കാംബ്ലിയെ മൂത്രനാളിയിലെ അണുബാധയെ തുടര്‍ന്ന് ഈയടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ട് തുടരുകയാണ്.
ഹൗസിംഗ് സൊസൈറ്റിക്ക് 18 ലക്ഷം രൂപ മെയിന്റനന്‍സ് ഫീസ് നൽകാനുണ്ടെന്നും ഇക്കാരണത്താൽ വീട് നഷ്ടപ്പെടുമെന്നും കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ് പറഞ്ഞു. കാംബ്ലിക്ക് വൈദ്യസഹായം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും നിരവധി വ്യക്തികള്‍ അദ്ദേഹത്തെ സഹായിച്ചിരുന്നു. ബിസിസിഐയില്‍ നിന്ന് 30,000 രൂപ പ്രതിമാസ പെന്‍ഷന്‍ കിട്ടുന്നുണ്ട്. ഈയടുത്ത് രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ സഹായം ലഭിച്ചിരുന്നു.
Read Also: ഹാവൂ, ആശ്വാസം; രാജസ്ഥാനില്‍ പത്ത് ദിവസം കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി
എന്നാൽ, ചികിത്സയും മരുന്നും മറ്റുമായി ഇതൊന്നും മതിയാകാത്ത അവസ്ഥയാണ്. രണ്ടാഴ്ചയോളം നീണ്ട ചികിത്സയ്ക്ക് ശേഷം ബുധനാഴ്ച ഉച്ചയോടെ താനെ ജില്ലയിലെ ഭിവണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കാംബ്ലിയെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വൈകുന്നേരം 4 മണിയോടെ അദ്ദേഹം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here