ഇറാൻ സൈനിക കേന്ദ്രങ്ങളിലേക്ക് മണിക്കൂറുകൾ നീണ്ട ആക്രമണം ഇസ്രയേൽ നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി മുന്‍ ഐആര്‍ജിസി (ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്) ഇസ്മായില്‍ കൗസാരി. ഇസ്രായേലികൾ ഷെല്‍ട്ടറുകളില്‍ താമസിക്കാന്‍ പരിശീലിച്ചോ എന്നാണ് കൗസാരിയുടെ മുന്നറിയിപ്പ്.
ഇറാന്റെ പ്രാദേശിക അഖണ്ഡത ലംഘിച്ചതിന് ഇസ്രയേൽ നഷ്ടപരിഹാരം നല്‍കണം. ഇസ്രയേലിനെതിരായ എല്ലാ രീതിയിലുള്ള പ്രതികരണവും ഉണ്ടാകുമെന്നും കൗസാരി അറിയിച്ചു.
ടെഹ്റാനിലെ സുരക്ഷാ ചുമതലയുള്ള ഐആര്‍ജിസി ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു കൗസാരി. കൂടാതെ ഇറാനിലെ എംപിയുമായി ഇദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെട്ടു.
Also Read: ചീസ് ഹീസ്റ്റ്: ലണ്ടനിൽ വൻ മോഷണം കൊള്ളക്കാര്ർ തട്ടിയെടുത്തത് മൂന്ന് കോടി രൂപ വില വരുന്ന ചീസ്
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ടെഹ്‌റാനിലും അയല്‍ നഗരമായ കരാജിലും സ്‌ഫോടനമുണ്ടായി.
ശനിയാഴ്ച പുലർച്ചെയാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായും ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: ഉക്രൈന്‍ – റഷ്യ യുദ്ധം അവസാനിക്കുന്നതിങ്ങനെയോ? 2025ല്‍ ഇനി എന്തൊക്കെ കാണേണ്ടി വരും!
അഞ്ചാം തലമുറ എഫ് 35 അദിർ ഫൈറ്റർ ജെറ്റുകൾ, എഫ് 15 ഐ അറ്റാക്ക് ജെറ്റുകൾ, എഫ് 16 ഐ ഡിഫൻസ് ജെറ്റുകൾ എന്നിവ ഉപയോഗിച്ച് വൻസന്നാഹത്തോടെയും കൃത്യമായ ആസൂത്രണത്തോടെയുമായിരുന്നു ഇസ്രയേൽ ആക്രമണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here