മുതിര്‍ന്ന മാധ്യമപ്രവര്‍ത്തന്‍ കേതന്‍ തിരോദ്ക്കറിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ബിജെപി നേതാവ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ വിവാദ പരാമര്‍ശവും ഭീഷണിയും നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഫഡ്‌നാവിസിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് സോഷ്യല്‍മീഡിയയില്‍ ഒരു വീഡിയോ സന്ദേശത്തിലൂടെ തിരോദ്ക്കര്‍ പറഞ്ഞിരുന്നു. അതിനാലാണ് മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ ഒരു നടപടിയും സ്വീകരിക്കാത്തതെന്നും തിരോദ്ക്കര്‍ പറഞ്ഞിരുന്നു.
അറസ്റ്റ് ചെയ്ത് തിരോദ്ക്കറിനെ മെയ് 17 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉത്തരാഖണ്ഡില്‍ നിന്നും സൈബര്‍ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ALSO READ: ഫലം നെഗറ്റീവ്: നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല
ന്യൂസ് ക്ലിക്ക് കേസില്‍ ദില്ലി പൊലീസിനും കേന്ദ്ര സര്‍ക്കാരിനും വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലൊയാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായിരിക്കുന്നത്. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റും റിമാന്‍ഡ് ഉത്തരവും നിയമവിരുദ്ധമെന്നു സുപ്രീം കോടതി പറഞ്ഞിരുന്നു. പ്രബീര്‍ പുര്‍കായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
കെജ്രിവാള്‍ കേസില്‍ അടക്കം കേന്ദ്രസര്‍ക്കാരിനു തിരിച്ചടി കിട്ടിയത് പിന്നാലെയാണ് അടുത്തവമ്പന്‍ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ദില്ലി പൊലീസിന്റെ അറസ്റ്റും റിമാന്‍ഡ് ഉത്തരവും നിയമവിരുദ്ധം എന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here