കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേര്‍സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.അതേ സമയം പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയെന്നും നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണെന്നും സംരഭകനായ ടി വി പ്രശാന്തന്‍ വെളിപ്പെടുത്തി.
ALSO READ: കൊച്ചിയില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി; തര്‍ക്കത്തിനിടെ ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു
ചൊവ്വാഴ്ച രാവിലെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേര്‍സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പി പി ദിവ്യ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം ശരിയാണെന്ന് സംരഭകനായ ടി വി പ്രശാന്തന്‍ വെളിപ്പെടുത്തി. ചെങ്ങളായി ചേരന്‍ കുന്നില്‍ പെട്രോള്‍ പമ്പ് അനുമതിക്കായി എഡിഎം ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തന്‍ പറഞ്ഞു. ഈ കാര്യം താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞിരുന്നു.നവീന്‍ ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം പത്താം തീയതി മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ടുണ്ടെന്നും പ്രശാന്തന്‍ വ്യക്തമാക്കി
അതേസമയം എഡിഎം ജീവനൊടുക്കിയ സംഭത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here