യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോക്കിനിൽക്കേയാണ് കാശിയിലെ വിഗ്രഹങ്ങൾ ഓടയിൽ എറിഞ്ഞതെന്ന വെളിപ്പെടുത്തലുമായി കാശി ക്ഷേത്രം മുൻ പൂജാരി രാജേന്ദ്ര തിവാരി രംഗത്ത്.
കാശി വിശ്വനാഥ് കോറിഡോറിന്റെ നിർമാണത്തിനായി നിരവധി ക്ഷേത്രങ്ങൾ തകർത്തതിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു പൂജാരിയുടെ വെളിപ്പെടുത്തൽ.
ALSO READ: ‘മേരികോമും സഹായിച്ചില്ല’, ‘പി ടി ഉഷയുടേത് വെറും പാഴ് വാക്ക്’, രൂക്ഷ വിമർശനം ഉന്നയിച്ച് സാക്ഷി മാലിക്
യുദ്ധഭൂമിയിലെ ശവശരീരങ്ങൾ പോലെ കൈയും തലയും ഒക്കെ വേർപ്പെട്ട നിലയിലുള്ള വിഗ്രഹങ്ങളെ പൊട്ടക്കുളത്തിലും ഓടയിലും എറിഞ്ഞു കളയുകയാണ് അധികൃതർ ചെയ്തതെന്നും, കോറിഡോറിന്റെ മേൽനോട്ടം നേരിട്ട് വഹിച്ച യോഗി ആദിത്യനാഥ് നോക്കിനിൽക്കേയാണ് നിരവധി ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ ഇളക്കി എടുത്ത് ഓടയിൽ എറിഞ്ഞതെന്നും പ്രമുഖ എഴുത്തുകാരൻ ബിനോജ് നായർക്ക് നൽകിയ അഭിമുഖത്തിൽ പൂജാരി രാജേന്ദ്ര തിവാരി ആരോപിച്ചു.
‘ഇപ്രകാരം ഓടയിലും പൊട്ടക്കുളങ്ങളിലും എറിഞ്ഞ 167 വിഗ്രഹങ്ങൾ തങ്ങൾ അന്വേഷിച്ചു കണ്ടെത്തുകയും അവയെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിക്കുകയും ചെയ്യുന്നു
ഇപ്പോഴും ആ മൂർത്തിയുടെ പൂജ നടക്കുന്നത് പൊലീസ് സ്റ്റേഷനിലാണ്. വിഗ്രഹം കൈമാറണമെന്ന് ശങ്കരാചാര്യർ ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ല. അങ്ങനെ ചെയ്താൽ മോദിജിയുടെ ആളുകൾ വിഗ്രഹങ്ങൾ തകർത്തെറിഞ്ഞതിന് അത് തെളിവാകും എന്ന് ഭയന്നാണ് അവ വിട്ടുകൊടുക്കാതിരുന്നത്,’ തിവാരി പറഞ്ഞു.
അതേസമയം, മുഗൾ രാജാക്കന്മാർ നൽകിയ ഭൂമിയിലാണ് യോഗി ആദിത്യനാഥിന്റെ ഗോരഖ്നാഥ് മഠം സ്ഥാപിച്ചതെന്നും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി. ഗ്യാൻവാപി മസ്ജിദ് തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ശിങ്കാർ ഗൗരിയിൽ ദർശനത്തിനുള്ള അവകാശം തേടി കോടതിയെ സമീപിച്ച അഞ്ച് വനിതകളും ആർ.എസ്.എസുമായി ബന്ധമുള്ളവരാണ്. പള്ളിയുടെ മതിൽക്കെട്ടിന് പുറത്തുള്ള ശിങ്കാർ ഗൗരിയുടെ വിഗ്രഹത്തിൽ വർഷങ്ങളായി പൂജ നടക്കുന്നുണ്ട്. അതിനാൽ പൂജ ചെയ്യാൻ സ്ത്രീകൾ കോടതിയിൽ പോവുകയും അപഹാസ്യകരമായ ഹരജി കോടതി നിരസിക്കാതിരിക്കുകയും ചെയ്തത് സംഘപരിവാറിന്റെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്’, തിവാരി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here