കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കെ ജയരാമന്‍ അന്തരിച്ചു

കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപെക്സ് കൗണ്‍സില്‍ അംഗവുമായ കെ ജയരാമന്‍ (ജയറാം -67) അന്തരിച്ചു. എറണാകുളത്ത് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 80കളില്‍ കേരള രഞ്ജി ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു വലംകൈയന്‍ ബാറ്ററായ കെ ജയറാം. വര്‍ഷങ്ങളോളം കേരള സീനിയര്‍ ടീമുകളുടെ മുഖ്യ സെലക്ടറായിരുന്നു.

Also Read: മാവേലിക്കരയില്‍ ഓട്ടോയും സ്‌കൂട്ടറും അപകടത്തില്‍ പെട്ട് രണ്ട് മരണം

1956 ഏപ്രില്‍ എട്ടിന് എറണാകുളത്തായിരുന്നു ജനനം. 1986-87 സീസണ്‍ രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നാല് സെഞ്ചുറിയുമായി തിളങ്ങിയ ജയറാം ഇന്ത്യന്‍ ടീം സെലക്ഷന് തൊട്ടരികെ എത്തിയ കേരള താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 46 മത്സരങ്ങളില്‍ അഞ്ച് സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയുമടക്കം 2358 റണ്‍സ് സ്വന്തമാക്കി.

133 ആണ് ഉയര്‍ന്ന സ്‌കോര്‍. വിരമിച്ചതിന് ശേഷം കേരള ടീമിന്റെ മുഖ്യ സെലക്ടറായി പ്രവര്‍ത്തിച്ചു. ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്നു. 2010ല്‍ ബിസിസിഐ മാച്ച് റഫറിയുമായി. ആറ് ലിസ്റ്റ് എ മത്സരങ്ങളും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു. ഭാര്യ: രമ ജയരാമന്‍, മകന്‍: അഭയ് ജയരാമന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News