മുന്‍ ലോക്‌സഭ സ്പീക്കര്‍ മനോഹര്‍ ജോഷി അന്തരിച്ചു

ലോക്‌സഭ മുന്‍ സ്പീക്കറും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസ്സായിരുന്നു. ബുധനാഴ്ച ഹൃദയാഘാതത്തെ മൂലം മുംബൈ പിഡി ഹിന്ദുജ ആശുപത്രിയില്‍ മനോഹര്‍ ജോഷിയെ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.

ALSO READ: പി വി സത്യനാഥന്റെ മരണം കൊയിലാണ്ടിയിലെ പാര്‍ട്ടിക്ക് തീരാനഷ്ടം: കാനത്തില്‍ ജമീല എംഎല്‍എ

1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. അവിഭക്ത ശിവസേനയില്‍ നിന്ന് സംസ്ഥാനത്തെ ഉന്നത പദവിയിലെത്തുന്ന ആദ്യ നേതാവായിരുന്നു മനോഹർ ജോഷി. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതല്‍ 2004 വരെ ലോക്സഭാ സ്പീക്കറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ALSO READ: ഇന്ദ്രാണി മുഖർജി സ്റ്റോറി: ദ ബറീഡ് ട്രൂത്ത് സീരീസ്; റിലീസ് മാറ്റി വെച്ച് നെറ്റ്ഫ്ലിക്‌സ്; കാരണം ഇതാണ്…

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ 1937 ഡിസംബര്‍ 2നാണ് ജോഷി ജനിച്ചത്. അദ്ദേഹം മുംബൈയില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. ഔദ്യോഗിക ജീവിതം ആരംഭിച്ചത് അധ്യാപകനായിട്ടാണ്. 1967ലാണ് മനോഹര്‍ ജോഷി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ശിവസേനയില്‍ 40 വര്‍ഷമാണ് പ്രവര്‍ത്തിച്ചത്. മുംബൈയിലെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്ന അദ്ദേഹം മുംബൈ മേയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News