രസതന്ത്ര ഗവേഷകനും എംജി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസറുമായ ഇബുനു സെയ്ദ് മരിച്ച നിലയില്‍

രസതന്ത്രത്തില്‍ ഗവേഷകനും മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി റിട്ടേര്‍ഡ് പ്രൊഫസറുമായിരുന്ന കൊല്ലം പത്തനാപുരം സ്വദേശി ഇബുനു സെയ്ദിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ കൃഷി തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച് ഉച്ചക്ക് 12 മണിയോടെ സമീപവാസികളാണ് മൃതദ്ദേഹം കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

Also Read- യുവതിയെ ലൈംഗിക അടിമയാക്കി 14 വര്‍ഷം തടവില്‍ പാര്‍പ്പിച്ചു; 51 കാരന്‍ അറസ്റ്റില്‍

കെമസ്ട്രിയില്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. വിദേശ സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറായും, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസപരിഷ്‌കരണ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ആദ്യമായി ഐ ഐ ആര്‍ ബി എസ് ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്‌സ് തുടങ്ങിയത് ഇദ്ദേഹമാണ്. നിരവധി പ്രസിദ്ധീകരണങ്ങളില്‍ രസതന്ത്ര വിഷയത്തെ കുറിച്ച് എഴുതിയിട്ടുണ്ട്.

Also Read- മംഗളൂരുവില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്ത പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; അറസ്റ്റ്

ബിരുദാനന്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ ഗൈഡ് ആയിട്ടും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഏഴ് ഇന്ത്യന്‍ പേറ്റന്റും, എട്ട് യുഎസ് പേറ്റന്റും വിവിധ കണ്ടെത്തുലകള്‍ക്കായി ലഭിച്ചിട്ടുണ്ട്. കുട്ടികളില്‍ ശാസ്ത്രീയ നേട്ടം കൈവരിക്കാന്‍ വീട്ടില്‍ മ്യൂസിയം തയാറാക്കി വരികയായിരുന്നു.
ഭാര്യ-പ്രിയ, മകന്‍- സത്യജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News