മഹാരാഷ്ട്ര മുൻ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ ചേർന്നു. രാഷ്ട്രീയ നിലപാട് തീരുമാനിക്കാന്‍ രണ്ടു ദിവസത്തെ സമയം വേണമെന്ന് അശോക് ചവാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരവധി നേതാക്കള്‍ ബിജെപിയുമായി സമ്പര്‍ക്കത്തിലാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞു.
ALSO READ: ഓപ്പറേഷൻ ബേലൂർ മഖ്ന തുടരുന്നു; ആന മണ്ണുണ്ടിയിൽ
അതേസമയം പ്രത്യയശാസ്ത്രത്തേക്കാള്‍ ശക്തമാണ് വാഷിംഗ് മെഷീനെന്നും അഴിമതിക്കാരായ’ നേതാക്കളെ വെളുപ്പിച്ചെടുക്കാനുള്ള ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഒടുവിലത്തെ ഇരയാണ് അശോക് ചാവാനെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഇരയാണ് ചവാനെന്നും ജയറാം രമേശ് പറഞ്ഞു. അശോക് ചവാന്‍ രാജിക്കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
ALSO READ: തിരുവനന്തപുരത്തിന്‍റെ സ്‌പെഷ്യല്‍ കരിക്കിന്‍ ഷേക്ക് സിംപിളായി വീട്ടിലുണ്ടാക്കാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here