സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗം കെ പി സി കുറുപ്പ് അന്തരിച്ചു

സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗം കെ പി സി കുറുപ്പ് അന്തരിച്ചു. പന്തളത്തെ മുതിർന്ന സി പി ഐ എം നേതാവും സി പി ഐ എം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ പന്തളം പഞ്ചായത്ത് അംഗവുമായിരുന്ന കെ പി ചന്ദ്രശേഖരക്കുറുപ്പ് (കെ പി സി കുറുപ്പ്) (81) അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശേരിയിലുളള സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഞായറാഴ്ച്ച രാത്രി 8.15ന് ആയിരുന്നു അന്ത്യം.

Also Read: ചിന്ത ജെറോമിനെ കോൺഗ്രസ് പ്രവർത്തകർ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവം; പ്രതിഷേധവുമായി സിപിഐഎം

പ്രായാധിക്യത്തെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം കാരണം ചികിൽസയിലായിരുന്നു. 1970 കളിലെ പന്തളം സമരങ്ങളിൽ സി പി ഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാണ് സജീവ ഇടത് പക്ഷ രാഷ്ടീയത്തിലെക്ക് എത്തിയത്. സി പി ഐ എം അടൂർ താലുക്ക് കമ്മറ്റി പ്രവർത്തിച്ചിരുന്ന കാലയളവിൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കർഷക സംഘം പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ്, സിഐടിയു നേതാവ്, പന്തളം സർവ്വീസ് സഹകരണ സംഘം പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു. സംസ്ക്കാരം പിന്നീട്.
ഭാര്യ രമാദേവി (റിട്ട അധ്യാപിക)

Also Read: മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News