മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എംടി പത്മയുടെ സംസ്കാരം നാളെ

MT Padma

അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എംടി പത്മയുടെ സംസ്കാരം നാളെ നടക്കും. കോഴിക്കോട് വെസ്റ്റ്ഹിൽ പൊതു ശ്മശാനത്തിൽ രാവിലെ 11 മണിയോടെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടത്തുക. ഇന്ന് വൈകീട്ട് കോഴിക്കോട് എത്തിച്ച മൃതദേഹം ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു.

Also Read; കുവൈറ്റിലെ എണ്ണ മേഖലയിലെ സ്വദേശിവൽക്കരണം 2028-ഓടെ 95 ശതമാനത്തിലധികമാകും: കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ

കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, മുല്ലപ്പള്ളി രാമചന്ദ്രൻ, എംകെ രാഘവൻ എംപി തുടങ്ങി നിരവധി നേതാക്കൾ അന്തിമോപചാരമർപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ട പൊതു ദർശനത്തിന് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു എംടി പത്മ. കഴിഞ്ഞദിവസം മുംബൈയിൽ വെച്ചാണ് അന്ത്യം.

Also Read; ‘വോട്ടിങ്ങിനായി എത്തിയവർ തിരികെ പോയത് നിറകണ്ണുകളോടെ, കണ്ടുനിന്നവരുടെയും കണ്ണുനിറഞ്ഞു’; പോളിംഗ് ബൂത്തിലെ വൈകാരിക നിമിഷങ്ങൾ

News summary; Former minister and Congress leader MT Padma’s funeral will be held tomorrow

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News