കേരളത്തില്‍ മൂന്നാമതും ഇടതു സർക്കാർ വരും എന്നുറപ്പായി; ടികെ ഹംസ

T K HAMSA

കേരളത്തില്‍ മൂന്നാമതും ഇടതു സർക്കാർ വരും എന്നുറപ്പായെന്ന് മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ ടികെ ഹംസ.തുടര്‍ഭരണം തടയാന്‍ കോൺഗ്രസിൻ്റെയും ലീഗിൻ്റെയും കയ്യിൽ ഒന്നുമില്ലെന്നും ആർഎസുഎസുമായി സിപിഐഎം ഒത്തുകളിക്കുന്നുവെന്ന് പറഞ്ഞാൽ ബുദ്ധിയുള്ളവർ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബേപ്പൂരിൽ കോൺഗ്രസും ബിജെപിയും ലീഗും ഒന്നിച്ചു വോട്ടു ചെയ്തതിൻ്റെ രക്തസാക്ഷിയാണ് താനെന്നും, ഇപ്പോൾ ലീഗില്ലാതെ കോൺഗ്രസിന് നിൽക്കാനാവില്ലെന്നും ടികെ ഹംസ പറഞ്ഞു.

ALSO READ; ചോദ്യപേപ്പർ ചോർച്ച; എം എസ് സൊലൂഷൻസ് ഉടമയെ ഇന്ന് ചോദ്യം ചെയ്തേക്കും

“സതീശൻ്റെ വെളവ് കേരളത്തിൽ നടക്കില്ല.ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചാൽ ഫോബിയ ഉണ്ടാവുമോ.പ്രതിപക്ഷനേതാനിന് അവിടെത്തന്നെ നിൽക്കാൻ പറ്റുന്നില്ല.മാന്യരായ കോൺഗ്രസ് ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.ബിജെപിയെ എതിർക്കാൻ കൂടെക്കൂട്ടാൻ പറ്റണം.ബിജെപി സഹായിക്കുന്ന പരിപാടിയാണ് ഇപ്പോൾ കോൺഗ്രസിനുള്ളത്.”- അദ്ദേഹം പറഞ്ഞു.

ENGLISH NEWS SUMMARY: Former minister and CPIM leader TK Hamza has said that there will be a third left government in Kerala. Congress and League have nothing to stop the continued government and people who are intelligent will not believe if they say that CPIM is colluding with rss

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News