ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. മുന്‍ മന്ത്രിയും അഞ്ച് തവണ എംഎല്‍എയുമായ കിരണ്‍ ചൗധരി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കിരണ്‍ ചൗധരിക്കൊപ്പം മകളും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റുമായ ശ്രുതി ചൗധരിയും പാര്‍ട്ടിവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മുതിര്‍ന്ന വനിതാ നേതാവിന്റെയക്കം കൊഴിഞ്ഞുപോക്ക്.
Also Read: കാക്കനാട് ഫ്ളാറ്റിലെ ഭക്ഷ്യവിഷബാധ; അസോസിയേഷന് വീഴ്ച സംഭവിച്ചെന്ന് ഫ്ലാറ്റിലെ താമസക്കാർ
ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് കിരണ്‍ ചൗധരിയും മകള്‍ ശ്രുതി ചൗധരിയും അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി എന്നിവര്‍ ചേര്‍ന്ന് ബിജെപി അംഗത്വം നല്‍കി. ഹരിയാനയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വനിതാ മുഖമായിരുന്നു കിരണ്‍ ചൗധരി. 69കാരിയായ കിരണ്‍ ചൗധരി തോഷാമില്‍ നിന്ന് അഞ്ച് തവണ എംഎല്‍എയും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു. മകള്‍ ശ്രുതി ചൗധരി കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രുതി ചൗധരിക്ക് സീറ്റ് ലഭിക്കാത്തതിലുളള അതൃപ്തിയാണ് ഇരുവരും പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹൂഡയോടുളള അതൃപ്തിയും പാര്‍ട്ടി വിടാന്‍ കാരണമായി. കിരണ്‍ ചൗധരിയുടെ രാജി കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദയ് ഭാന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ മികച്ച നേട്ടം കൈവരിച്ച കോണ്‍ഗ്രസ് മാസങ്ങള്‍ക്ക് ശേഷമുളള നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here