‘ഐഎഎസ് ഉദ്യോഗസ്ഥന്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദയും സര്‍വീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് പ്രശാന്ത്’: മേഴ്‌സിക്കുട്ടിയമ്മ

ഐഎഎസ് ഉദ്യോഗസ്ഥന്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദയും സര്‍വീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് എന്‍ പ്രശാന്തെന്ന് മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. തന്റെ അനുഭവമാണ് പോസ്റ്റിലൂടെ പങ്കുവെച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മേഴ്‌സിക്കുട്ടിയമ്മ കടല്‍ വിറ്റു എന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ഒരു കള്ളക്കഥ മെനയാന്‍ ആസൂത്രണം നടന്നുവെന്നും മുന്‍ മന്ത്രി പറഞ്ഞു.

ALSO READ: രണ്ട് സെന്റിമീറ്ററിന്റെ വില 8,000 രൂപ: കിട്ടിയതെല്ലാം വാരിവലിച്ച് ബാഗിലാക്കി വിമാനത്തിൽ കയറിയ യുവതിക്ക് കിട്ടിയതിന് എട്ടിന്റെ പണി

രമേശ് ചെന്നിത്തലയും പ്രശാന്തും യുഡിഎഫും ചേര്‍ന്ന് നടത്തിയ ആസൂത്രണത്തിന് പിന്നില്‍ മറ്റു ചിലരുമുണ്ട്. ഒരു വില്ലന്‍ റോളാണ് പ്രശാന്ത് നിര്‍വഹിച്ചത്. സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നു.പ്രശാന്ത് യുഡിഎഫിനെ സഹായിക്കാന്‍ നടത്തിയ വമ്പന്‍ തട്ടിപ്പ്. തന്നെ അഴിമതികാരിയാക്കാനും ശ്രമിച്ചു. സത്യം എന്നായാലും പുറത്ത് വരുമെന്നും അവര്‍ പറഞ്ഞു.

News Summary- Former minister Mercy Kuttiamma said that N Prashanth IAS violated the general etiquette and service rules to be followed by an IAS officer.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here