എൻ പ്രശാന്ത് ഐഎഎസ് സത്യസന്ധതയും സുതാര്യതയും ഇല്ലാത്ത ഉദ്യോഗസ്ഥൻ, ഫേസ്ബുക്ക് പോസ്റ്റ് മറുപടി അർഹിക്കാത്തത്; ജെ മേഴ്സിക്കുട്ടിയമ്മ

ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് എംഒയു അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ നടത്തിയ വിമർശനവുമായി ബന്ധപ്പെട്ടെന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട എൻ. പ്രശാന്ത് ഐഎഎസിൻ്റെ പോസ്റ്റ് മറുപടി അർഹിക്കുന്നില്ലെന്ന് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സത്യസന്ധത, സുതാര്യത, പ്രതിബദ്ധത ഇവ മൂന്നും പ്രശാന്തിന് ഇല്ലാത്തതിൻ്റെ കുറവാണ് വിവാദത്തിൻ്റെ അടിത്തറയെന്നും  സത്യസന്ധരായ ഐഎഎസ് ഉദ്യോഗസ്ഥർ ഒരു ഗവൺമെൻ്റിൻ്റെ മുഖമാണെന്നും എന്നാൽ സത്യസന്ധതയോ സുതാര്യതയോ ലവലേശമില്ലാതെ. അധികാരമില്ലാത്തൊരിടത്ത് കടന്ന് കരാരിൽ ഒപ്പിടുകയായിരുന്നു പ്രശാന്ത് ചെയ്തതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇൻഡൽ നാവിഗേഷൻ വകുപ്പുമായി ബന്ധമില്ലാത്തതായിരുന്നു എംഒയു. ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അത് തയാറാക്കിയതെന്നും രാഷ്ട്രീയ ഗൂഢോലോചനയാണ് ഇതിനു പിന്നിലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ALSO READ: മുരളീധരനെ കോൺഗ്രസ് പുകച്ച് പുറത്തുചാടിക്കും, ഒരു പൊട്ടിത്തെറിയിലേക്കാണ് അവർ നീങ്ങുന്നത്; എ കെ ബാലൻ

തീരദേശമണ്ഡലം തിരിച്ചു പിടിക്കാൻ നടത്തിയ വൃത്തികെട്ട തന്ത്രമാണത്. അതിന് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുകയാണ് ചെയ്തതെന്നും സദുദ്ദേശപരമല്ല ഫേസ്ബുക്ക് പോസ്റ്റെന്നും അതുകൊണ്ട് തന്നെ മറുപടി അർഹിക്കുന്നില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. രമേശ് ചെന്നിത്തലയാണ് അന്ന് ആരോപണം ഉന്നയിച്ചത്. ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആളാണ് പ്രശാന്തെന്നും രാഷ്ട്രീയത്തിൽ ഉപരി ഒരു ഉദ്യോഗസ്ഥന് സത്യസന്ധതയും കൂറും ഉണ്ടാകണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. രാഷ്ട്രീയത്തിന് വിധേയമായി ഉദ്യോഗസ്ഥർ ചുരുങ്ങാൻ പാടില്ല. അവർക്ക് ജനങ്ങളോട് ആണ് ഉത്തരവാദിത്തം വേണ്ടതെന്നും ആ ശൈലി ഇല്ലാത്തതുകൊണ്ടാണ് എന്തും പറയുക എന്ന നിലപാട് സ്വീകരിക്കുന്നതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇക്കാര്യം അന്നു തന്നെ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്നും അന്വേഷണം നടക്കുകയാണെന്നാണ് വിശ്വസിക്കുന്നതെന്നും അന്വേഷണത്തിന് തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. അതേസമയം, കർഷകനാണ്. കളപറിക്കാൻ ഇറങ്ങിയതാണ് എന്നായിരുന്നു പ്രശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration